
അടുത്തുതന്നെ നാല് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി എംപി . തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഉറപ്പാണ്. ഇത് ബിജെപിക്കും അറിയാം, അവര്‍ക്കുള്ളില്‍ ഇത് പ്രധാന ചര്‍ച്ചാവിഷയമായി മാറിയെന്നും കോണ്‍ഗ്രസ് എംപി പറഞ്ഞു.
നേരത്തെ കര്‍ണാടക തെരഞ്ഞെടുപ്പ് വിജയത്തില്‍ നിന്ന് കോണ്‍ഗ്രസ് സുപ്രധാന പാഠം പഠിച്ചുവെന്നും ഇത് ഉള്‍ക്കൊണ്ട് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുമെന്നും രാഹുല്‍ പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിയെ കാത്തിരിക്കുന്നത്. ജനശ്രദ്ധ തെറ്റിച്ചുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്.
കര്‍ണാടകയിലെ വിജയത്തില്‍ നിന്ന് കോണ്‍ഗ്രസ് മനസിലാക്കിയ സുപ്രധാന പാഠമിതാണെന്നും രാഹുല്‍ വ്യക്തമാക്കി. ബിജെപിക്ക് അവരുടെ നുണകള്‍ പ്രചരിപ്പിക്കാന്‍ കഴിയാത്ത തരത്തിലാണ് ഞങ്ങള്‍ കര്‍ണാടക തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ജാതി സെന്‍സസ് എന്ന ആശയത്തില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ബിധുരി, നിഷികാന്ത് ദുബെ വിവാദങ്ങള്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ കാര്യമാണിതെന്ന് അവര്‍ക്കറിയാം, ആ ചര്‍ച്ച നടത്താന്‍ ബിജെപി ആഗ്രഹിക്കുന്നില്ല എന്നും രാഹുല്‍ കൂട്ടിച്ചേർത്തു.
The post 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ബിജെപിയെ കാത്തിരിക്കുന്നത്: രാഹുൽ ഗാന്ധി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/oQeqtlG
via IFTTT
No comments:
Post a Comment