ഇന്ത്യയെ മത രാഷ്ട്രമാക്കാൻ നീക്കം; മതരാഷ്ട്രമായ പാക്കിസ്ഥാൻ നന്നായോ: എഎൻ ഷംസീർ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, September 27, 2023

ഇന്ത്യയെ മത രാഷ്ട്രമാക്കാൻ നീക്കം; മതരാഷ്ട്രമായ പാക്കിസ്ഥാൻ നന്നായോ: എഎൻ ഷംസീർ

ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് നീക്കമെന്ന് സ്പീക്കർ എഎൻ ഷംസീർ. മതരാഷ്ട്രമായ പാക്കിസ്ഥാൻ നന്നായോ? എന്നും ഒരാളെങ്കിലും അവിടെ കൊല്ലപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ തകൃതിയായി പേര് മാറ്റം നടക്കുന്നു. മുഗൾ ഗാർഡൻസ്‌ എന്ന പേരാണ് ഒടുവിൽ മാറ്റിയത്.

വളരെ ആസൂതൃതമായി സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. വർഗീയ കലാപങ്ങൾ ഉണ്ടാക്കുന്നുവെന്നും ശാസ്ത്രത്തെ അവഗണിച്ച് അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വന്ദേ ഭാരതിന് തലശേരിയിൽ സ്റ്റോപ്പ് ആവശ്യപ്പെട്ട് സ്പീക്കർ ശ്രീ.എ.എൻ ആവശ്യപ്പെട്ടിരുന്നു. ഷംസീർ കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് കത്തു നൽകി. കണ്ണൂർ, തലശേരിയിലെ കൊടിയേരിയിൽ സ്ഥിതി ചെയ്യുന്ന മലബാർ കാൻസർ സെന്റർ കാസർകോഡ്, വയനാട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ ജില്ലകളിലെയും തമിഴ്നാട്, കർണാടക, മാഹി തുടങ്ങിയ അയൽനാടുകളിലേയും രോഗികൾക്കുള്ള ആശ്രയകേന്ദ്രമാണ്.

നിലവിൽ മലബാർ കാൻസർ സെന്ററിൽ ഒരു ലക്ഷത്തോളം രോഗികൾ പ്രതിവർഷം എത്തുന്നുണ്ട്. 7000 മുതൽ 8000 രോഗികൾ ഓരോ വർഷവും പുതുതായി രജിസ്റ്റർ ചെയ്യുന്നുമുണ്ട്.തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചാൽ ഈ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് അദ്ദേഹം പറഞ്ഞു.

The post ഇന്ത്യയെ മത രാഷ്ട്രമാക്കാൻ നീക്കം; മതരാഷ്ട്രമായ പാക്കിസ്ഥാൻ നന്നായോ: എഎൻ ഷംസീർ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/iLqmAa5
via IFTTT

No comments:

Post a Comment

Post Bottom Ad

Pages