
വർഗീയ കലാപം തുടരുന്ന സാഹചര്യത്തിൽ മണിപ്പുരിനെ പ്രശ്നബാധിതയിടമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മണിപ്പുരിലെ മെയ്തെയ് – കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷം അയയാത്തതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ഡിസ്‌കും മണിപ്പുരിന്റെ തലസ്ഥാനമായ ഇംഫാലിൽ വൻ സംഘർഷം ഉണ്ടായിരുന്നു. ഇന്നലെ ഇംഫാലിൽ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.
മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇംഫാലില്‍ സംഘർഷമുണ്ടായത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതോടെ മണിപ്പൂരിൽ ഇന്‍റർനെറ്റ് സേവനവും വരുന്ന അഞ്ച് ദിവസത്തേക്ക് റദ്ദാക്കി.
അതേസമയം മെയ്തെയ് വിഭാഗത്തില്‍പ്പെട്ട കൊല്ലപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെ മൃതദേഹം ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സിബിഐ അന്വേഷണം ഉള്‍പ്പെടെ നടക്കുന്നുണ്ട്.വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നത് സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കുട്ടികള്‍ മരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. മെയ്തെയ് വിഭാഗക്കാരായ ഹിജാം ലിന്തോയ്ഗാമ്പി (17), ഫിജാം ഹെംജിത്ത് (20) എന്നി വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
The post സംഘർഷം തുടരുന്നു; മണിപ്പുരിനെ പ്രശ്നബാധിതയിടമായി പ്രഖ്യാപിച്ചു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/N8Ku5e0
via IFTTT
No comments:
Post a Comment