മോദി സർക്കാർ എന്ത് കൊണ്ടാണ് പിണറായി വിജയനെ ഉപദ്രവിക്കാത്തത്; ഒരു റെയ്ഡ് പോലും നടത്തിയില്ല: പ്രിയങ്ക ഗാന്ധി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, April 20, 2024

മോദി സർക്കാർ എന്ത് കൊണ്ടാണ് പിണറായി വിജയനെ ഉപദ്രവിക്കാത്തത്; ഒരു റെയ്ഡ് പോലും നടത്തിയില്ല: പ്രിയങ്ക ഗാന്ധി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് പിന്നാലെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി പ്രിയങ്കാ ഗാന്ധി. പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു പ്രിയങ്കയുടെ വിമർശനം.

‘പിണറായി വിജയനെതിരെ നിരവധി ആരോപണങ്ങൾ വന്നു. ലൈഫ് മിഷൻ , സ്വർണ്ണക്കടത്ത് ആരോപണങ്ങളിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുക പോലും ഉണ്ടായില്ല. മുഖ്യമന്ത്രിക്കെതിരെ ഒരു കേസ് പോലും എടുത്തില്ല’- പ്രിയങ്ക വിമർശിച്ചു.

നരേന്ദ്ര മോദി സർക്കാർ എന്ത് കൊണ്ടാണ് പിണറായി വിജയനെ ഉപദ്രവിക്കാത്തത്. ഒരു റെയ്ഡ് പോലും നടത്തിയില്ല. എന്നാൽ ഇവിടെ തൻ്റെ സഹോദരന്‍ രാഹുലിനെ മാത്രം പിണറായി ആക്രമിക്കുന്നു. കേരളത്തിൽ ഇടതു പാർട്ടി പ്രവർത്തകർക്ക് മാത്രം ജോലി കിട്ടുന്ന അവസ്ഥയാണെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.

The post മോദി സർക്കാർ എന്ത് കൊണ്ടാണ് പിണറായി വിജയനെ ഉപദ്രവിക്കാത്തത്; ഒരു റെയ്ഡ് പോലും നടത്തിയില്ല: പ്രിയങ്ക ഗാന്ധി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/6DrXBVg
via IFTTT

No comments:

Post a Comment

Post Bottom Ad

Pages