ഒടുവിൽ തീരുമാനമായി; റായ്‍ബറേലിയിൽ രാഹുല്‍ ഗാന്ധി മത്സരിക്കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, May 3, 2024

ഒടുവിൽ തീരുമാനമായി; റായ്‍ബറേലിയിൽ രാഹുല്‍ ഗാന്ധി മത്സരിക്കും

നീണ്ടുനിന്ന അഭ്യൂഹങ്ങൾക്കൊടുവിൽ റായ്‍ബറേലിയിൽ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ച് കോൺഗ്രസ്. യുപിയിലെ റായ്‍ബറേലിയിൽ രാഹുൽ മത്സരിക്കുമെന്ന് മല്ലികാര്‍ജ്ജുൻ ഖര്‍ഗെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്.

അമേത്തിയിലോ റായ്‍ബറേലിയിലോ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. പക്ഷെ അവസാന നിമിഷം വരെ ഇതില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നാണ് ഏവരും ഉറ്റുനോക്കിയിരുന്നത്. അതേസമയം രണ്ടാമതൊരു സീറ്റില്‍ മത്സരിച്ച് വിജയിച്ചാലും താൻ വയനാട് വിടില്ലെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതോടെ തന്നെ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിരുന്നു.

എന്നാൽ ഏതായിരിക്കും രണ്ടാമത്തെ മണ്ഡലം എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. പാര്‍ട്ടിക്ക് അകത്തും ഇതെച്ചൊല്ലി നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. അതേസമയം പ്രിയങ്ക അമേഠിയിലോ റായ്‍ബറേലിയിലോ മത്സരിക്കുന്നില്ലെന്നത് കഴിഞ്ഞ ദിവസം തന്നെ കോൺഗ്രസ് വ്യക്തമാക്കിയിരുന്നു.

The post ഒടുവിൽ തീരുമാനമായി; റായ്‍ബറേലിയിൽ രാഹുല്‍ ഗാന്ധി മത്സരിക്കും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/NXzVe5s
via IFTTT

No comments:

Post a Comment

Post Bottom Ad

Pages