മികച്ച താരം മെസി, ​ഗോൾഡൻ ബൂട്ട് എംബാപെയ്ക്ക്; പുരസ്കാരങ്ങൾ ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, December 18, 2022

മികച്ച താരം മെസി, ​ഗോൾഡൻ ബൂട്ട് എംബാപെയ്ക്ക്; പുരസ്കാരങ്ങൾ ഇങ്ങനെ

ഖത്തർ ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം അർജന്റീ ക്യാപ്റ്റൻ ലയണൽ മെസിക്ക്. ഫൈനലിലെ രണ്ട് ​ഗോളടക്കം ആകെ ഏഴ് ​ഗോളുകളാണ് ഇക്കുറി മെസി നേടിയത്. ഒപ്പം മൂന്ന് ​ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തു മെസി. ഈ തകർപ്പൻ പ്രകടനമാണ് ​ഗോൾഡൻ ബോൾ പുരസ്കാരം മെസിയിലെത്തിച്ചത്. ഇത് രണ്ടാം തവണയാണ് മെസി ലോകകപ്പിലെ മികച്ച താരമാകുന്നത്. മുമ്പ് 2014 ലോകപ്പിലും മെസിയായിരുന്നു ​ഗോൾഡൻ ബോൾ ജേതാവ്. ഇതോടെ രണ്ട് വട്ടം ​ഗോൾഡൻ ബോൾ നേടുന്ന ആദ്യ താരമായും മെസി മാറി.

ലോകകപ്പിലെ ​ഗോൾവേട്ടക്കാരനുള്ള ​ഗോൾഡൻ ബൂട്ട് ഫ്രാൻസിന്റെ കെയ്ലിൻ എംബാപെയ്ക്കാണ്. ഫൈനലിലെ ഹാട്രിക്കടക്കം എട്ട് ​ഗോളാണ് ഖത്തറിൽ എംബാപെ സ്വന്തം പേരിൽ കുറിച്ചത്. ഇതിനുപുറമെ രണ്ട് ​ഗോളുകൾക്ക് എംബാപെ വഴിയുമൊരുക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിൽ മികച്ച യുവതാരമായിരുന്നു എംബാപെ.

ഇക്കുറി മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ടത് അർജന്റീനയുടെ എൻസോ ഫെർണാണ്ടസാണ്. ലോകകപ്പിലുടനീളം തകർപ്പൻ പ്രകടനമാണ് ഈ മധ്യനിരതാരം അർജന്റീനയ്ക്കായി നടത്തിയത്. മികച്ച ​ഗോളിക്കുള്ള ​ഗോൾഡൻ ​ഗ്ലൗ അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനെസിനാണ്. മൂന്ന് ക്ലീൻ ഷീറ്റുകൾ സ്വന്തം പേരിലെഴുതിയ മാർട്ടിനെസ്, ഫൈനൽ പോരാട്ടത്തിൽ അർജന്റീനയുടെ വിജയത്തിലും നിർണായക സാന്നിധ്യമായി.

The post മികച്ച താരം മെസി, ​ഗോൾഡൻ ബൂട്ട് എംബാപെയ്ക്ക്; പുരസ്കാരങ്ങൾ ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/trDzujL
via IFTTT

No comments:

Post a Comment

Post Bottom Ad

Pages