സൂപ്പർ ഗോളി മാർക്ക് ആന്ദ്രെ ടെർ സ്റ്റീഗനെ ബാഴ്സലോണയുടെ നാലാം ക്യാപ്റ്റനായി നിയമിച്ചു. ക്ലബ് സൂപ്പർതാരം ജെറാർഡ് പിക്വെ കളിക്കളത്തോട് വിടപറഞ്ഞ സാഹചര്യത്തിലാണ് ജർമൻ ഗോളിയായ ടെർ സ്റ്റീഗന് പുതിയ ദൗത്യം ലഭിക്കുന്നത്.
സ്പാനിഷ് മിഡ്ഫീൽഡർ സെർജിയോ ബുസ്ക്വെറ്റ്സാണ് ബാഴ്സയുടെ ക്യാപ്റ്റൻ. പിക്വെ, സെർജിയോ റോബെർട്ടോ, ജോർഡി ആൽബ എന്നിവരാണ് മറ്റ് ക്യാപ്റ്റന്മാർ. ഇതിൽ പിക്വെ ഈ സീസണിനിടയ്ക്ക് അപ്രതീക്ഷിതമായി കളിക്കളത്തോട് വിടപറഞ്ഞു. ഈ സാഹചര്യത്തിൽ ടെർ സ്റ്റീഗന് ക്യാപ്റ്റനായി സ്ഥാനക്കയറ്റം കിട്ടിയത്. അതേസമയം തന്നെ ബുസ്ക്വെറ്റ്സടക്കമുള്ള മറ്റ് മൂന്ന് ക്യാപ്റ്റന്മാരും അടുത്ത സീസണിൽ ബാഴ്സയിൽ തുടരാനുള്ള സാധ്യത കുറവാണ്. അങ്ങനെവന്നാൽ ടെർ സ്റ്റീഗൻ അടുത്ത സീസണിൽ പ്രധാന ക്യാപ്റ്റനാകാനും സാധ്യതയുണ്ട്.
30-കാരനായ ടെർ സ്റ്റീഗൻ 2014 മുതൽ ബാഴ്സലോണയുടെ ഭാഗമാണ്. ബാഴ്സയ്ക്കായി ഇതുവരെ 350-ഓളം മത്സരങ്ങളിൽ ടെർ സ്റ്റീഗൻ ഗോൾവല കാത്തിട്ടുണ്ട്. ബാഴ്സയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ്, ലാ ലിഗ കിരീടനേട്ടങ്ങളിലും ടെർ സ്റ്റീഗൻ പങ്കാളിയായിട്ടുണ്ട്.
The post ടെർ സ്റ്റീഗന് പ്രൊമോഷൻ; കിടിലൻ നീക്കവുമായി ബാഴ്സലോണ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/mFuYvGA
via IFTTT
No comments:
Post a Comment