
തിരുവനന്തപുരം : ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍.
കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഉദ്യോഗാര്‍ത്ഥികളെ ഇന്‍റര്‍വ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ശ്യാംലാലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലും പ്രതിയാണ് ശ്യാംലാല്‍. ഇയാളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.
പ്രധാന ഇടനിലക്കാരി ദിവ്യ നായര്‍ ഇടനിലക്കാരന്‍ അഭിലാഷ് എന്നിവരാണ് കേസില്‍ നേരത്തെ പിടിയിലായ പ്രതികള്‍. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. കേസിലെ മറ്റൊരു പ്രധാന പ്രതിയായ ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്ബിയെ ഇതുവരെയും പിടികൂടാന്‍ ആയില്ല. ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഏഷ്യാനെറ്റ് ന്യൂസാണ് ജീവനക്കാര്‍ കൂടി ഉള്‍പ്പെട്ട ലക്ഷങ്ങളുടെ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
The post ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി ശ്യാംലാല്‍ കസ്റ്റഡിയില്‍ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/DZYz50s
via IFTTT
No comments:
Post a Comment