ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, December 18, 2022

ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി

തിരുവനന്തപുരം : ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും മറ്റു പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി.

ഇന്നലെ റിമാന്‍ഡിലായ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ വെഞ്ഞാറമൂട് പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പിക്കും. ദിവ്യാ നായരെക്കൂടാതെ കേസിലെ പ്രതി ശ്യാംലാലിനും ശ്യാംലാലിന്‍റെ ഭാര്യയ്ക്കും തട്ടിപ്പില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

ടൈറ്റാനിയത്തില്‍ ഇന്‍റര്‍വ്യൂ നടത്തിയ ലീഗല്‍ എജിഎം ശശികുമാരന്‍ തമ്ബി ഉദ്യോഗാര്‍ഥികളെ വിശ്വസിപ്പിക്കാന്‍ നടത്തിയ ചില തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ദിവ്യാ നായരുടെ ഭര്‍ത്താവ് രാജേഷും പ്രേംകുമാറും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ദിവ്യാ നായരെക്കൂടാതെ ശ്യാംലാലും ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ദിവ്യ നായരുടെ കണക്ക് മാത്രം 29 പേരില്‍ നിന്ന് ഒരു കോടി 85 ലക്ഷം രൂപയുടെ തട്ടിപ്പാണ്. ശ്യാംലാലിന്‍റേത് കൂടിയാകുമ്ബോള്‍ തട്ടിപ്പിന്‍റെ വ്യാപ്തി കൂടുകയാണ്.

ദിവ്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് കിട്ടും. മ്യൂസിയം പോലീസിലടക്കം ഇന്ന് പുതിയ പരാതികള്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് അറിയുന്നത്.

The post ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ് കേസില്‍ മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/iyvLurY
via IFTTT

No comments:

Post a Comment

Post Bottom Ad

Pages