
കണ്ണൂര്‍: കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിസിയുടെ അഭിഭാഷകന്‍ അനിരുദ്ധ് സംഗനെരിയ സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നാല് ആഴ്ചത്തെ സമയമാണ് മറുപടി ഫയല്‍ ചെയ്യാന്‍ വിസി തേടിയിരിക്കുന്നത്. കേസില്‍ എതിര്‍കക്ഷിയായ സംസ്ഥാന സര്‍ക്കാരും ഇതുവരെ മറുപടി ഫയല്‍ ചെയ്തിട്ടില്ല. കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോക്ടര്‍ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഹര്‍ജിക്കാര്‍. ഹര്‍ജികളില്‍ എതിര്‍ കക്ഷിയായ ചാന്‍സലര്‍ക്കും കോടതി നോട്ടീസ് അയച്ചിരുന്നു.
The post കണ്ണൂര്‍ വിസി പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/GN5rLTI
via IFTTT
No comments:
Post a Comment