ഫ്രഞ്ച് സൂപ്പർ ക്ലബ് പിഎസ്ജി ഈ ലീഗ് സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി. പുതുവർഷദിനത്തിൽ നടന്ന മത്സരത്തിൽ ലെൻസാണ് ഫ്രഞ്ച് ചാമ്പ്യന്മാരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. സൂപ്പർതാരങ്ങളായ ലയണൽ മെസിയും നെയ്മറുമില്ലാതെയാണ് പിഎസ്ജി കളത്തിലിറങ്ങിയത്.
ലീഗ് പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ലെൻസിന്റെ തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ ആധികാരികമായിരുന്നു അവരുടെ ജയം. അഞ്ചാം മിനിറ്റിൽ പ്രെമിസ്ലോ ഫ്രാങ്കോവ്സികിയിലൂടെ അവർ മുന്നിലെത്തി. എന്നാൽ മൂന്ന് മിനിറ്റിനകം ഹ്യൂഗോ എകിറ്റികെയിലൂടെ പിഎസ്ജി ഒപ്പമെത്തി. എന്നാൽ 28-ാം മിനിറ്റിൽ ലൂയിസ് ഓപെൻഡെയും 47-ാം മിനിറ്റിൽ അലെക്സിസ് മൗറീസും നേടിയ ഗോളുകളിൽ പിഎസ്ജി വിജയമുറപ്പിക്കുകയായിരുന്നു.
മത്സരം തോറ്റെങ്കിലും പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. 17 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് അവർക്കുള്ളത്. വിജയത്തോടെ ലെൻസ്, പിഎസ്ജിയുമായുള്ള അകലം നാല് പോയിന്റാക്കി കുറച്ചു. ലെൻസിന് 40 പോയിന്റുണ്ട്.
The post പിഎസ്ജിക്ക് അപ്രതീക്ഷിത തിരിച്ചടി; സീസണിലെ ആദ്യ തോൽവി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/8x9rUYP
via IFTTT
No comments:
Post a Comment