സീസണൊടുവിൽ സിമിയോണി കളം വിടുമോ..?? സൂചനകൾ ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, January 10, 2023

സീസണൊടുവിൽ സിമിയോണി കളം വിടുമോ..?? സൂചനകൾ ഇങ്ങനെ

സ്റ്റാർ പരിശീലകൻ ഡീ​ഗോ സിമിയോണി അത്ലെറ്റിക്കോ മഡ്രിഡ് വിട്ടേക്കുമെന്ന് സൂചന. ഈ സീസണൊടുവിൽ ക്ലബ് വിടാനുള്ള തീരുമാനം സിമിയോണി, നേതൃത്വത്തെ അറിയിച്ചെന്നാണ് വാർത്തകൾ. ഒരു സ്പാനിഷ് ടിവി പരിപാടിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അർജന്റൈൻ പരിശീലകനായ സിമിയോണി മുമ്പ് അത്ലെറ്റിക്കോയ്ക്കായി കളിച്ചിട്ടുണ്ട്. 2011-ലാണ് ക്ലബ് പരിശീലകനായി സിമിയോണിയെത്തുന്നത്. ഇതിനുശേഷമാണ് ലാ ലി​ഗയിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായി അത്ലെറ്റിക്കോ മാറിയത്. സ്ഥിരം ടോപ് ഫോറിൽ ഫിനിഷ് ചെയ്യുന്ന അവർ രണ്ട് തവണ ലാ ലി​ഗ കിരീടം ചൂടി. രണ്ട് തവണ യൂറോപ്പാ ലീ​ഗും നേടി. രണ്ട് തവണ അത്ലെറ്റിക്കോയെ ചാമ്പ്യൻസ് ലീ​ഗ് ഫൈനലിലെത്തിക്കാനും സിമിയോണിക്കായി.

അതേസമയം തന്നെ അടുത്ത കാലത്തായി അത്ലെറ്റിക്കോ മഡ്രിഡിന്റെ പ്രകടനത്തിൽ ആരാധകർ അത്ര തൃപ്തരല്ല. വലിയൊരു വിഭാ​ഗത്തിന്റേയും പിന്തുണ സിമിയോണിക്കുണ്ടെങ്കിലും, അദ്ദേഹം ക്ലബ് വിടണമെന്ന് ആവശ്യമുന്നയിക്കുന്നവരുടെ എണ്ണവും കൂടിവരുകയാണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് സിമിയോണിയുടെ നീക്കമെന്നും റിപ്പോർട്ടുണ്ട്.

The post സീസണൊടുവിൽ സിമിയോണി കളം വിടുമോ..?? സൂചനകൾ ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/s6QO8NL
via IFTTT

No comments:

Post a Comment

Post Bottom Ad

Pages