പിന്നേയും ട്രാൻസ്ഫർ വിലക്ക്; പ്രശ്നങ്ങളവസാനിക്കാതെ ഈസ്റ്റ് ബം​ഗാൾ‌‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, January 10, 2023

പിന്നേയും ട്രാൻസ്ഫർ വിലക്ക്; പ്രശ്നങ്ങളവസാനിക്കാതെ ഈസ്റ്റ് ബം​ഗാൾ‌‍

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാളിന് ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തി ഫിഫ. ജനുവരി ഒന്ന് മുതലാണ് വിലക്ക് നിലവിൽ വന്നിരിക്കുന്നത്. അനിശ്ചിത കാലത്തേക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഫിഫ പ്ലെയർ സ്റ്റാറ്റസ് ഡിപാർട്മെന്റിൽ നിന്ന് ലഭിച്ച നിർദേശം, ഓൾ ഇന്ത് ഫുട്ബോൾ ഫെഡറേഷൻ എല്ലാ ക്ലബുകൾക്കും കൈമാറി.

വിലക്കിന്റെ കാരണം എന്താണെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടില്ല. എങ്കിലും മുമ്പ് ഇറാൻ താരം ഒമിദ് സിങ്ങിനെ സൈൻ ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഈ നടപടിയിലേക്ക് നയിച്ചതെന്നാണ് സൂചന. ഈസ്റ്റ് ബം​ഗാളിൽ നിന്ന് പ്രതിഫലം ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒമിദ് പരാതി നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇത് പരിഹ​രിക്കുന്ന മുറയ്ക്ക് വിലക്ക് നീക്കുമെന്നാണ് സൂചന.

ട്രാൻസ്ഫർ വിലക്ക് വന്നതോടെ ഈസ്റ്റ് ബം​ഗാളിന് പുതിയ വിദേശതാരം ജെയ്ക് ജെർവിസിനെ രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. ക്ലബുമായി വഴിപിരിഞ്ഞ ബ്രസീലിയൻ താരം ഏലിയാൻഡ്രോയ്ക്ക് പകരമായി ജെർവിസിന്റെ വരവ്.

The post പിന്നേയും ട്രാൻസ്ഫർ വിലക്ക്; പ്രശ്നങ്ങളവസാനിക്കാതെ ഈസ്റ്റ് ബം​ഗാൾ‌‍ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/0R2DHT4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages