ലോകകപ്പിൽ പന്ത് തട്ടിയ കരുത്തറ്റ ഏഷ്യൻ ടീമുകളുമായി കൊമ്പുകോർക്കാൻ ഇന്ത്യക്ക് അവസരം ലഭിക്കുന്നു. ഈ വർഷം മാർച്ചിൽ നടക്കുന്ന വെസ്റ്റ് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെ ചാമ്പ്യൻഷിപ്പിൽ കളിക്കാനാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
12 പശ്ചിമേഷ്യൻ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് മാർച്ചിൽ യുഎഇയിലാണ് അരങ്ങേറുന്നത്. ഈ ടൂർണമെന്റിലേക്ക് ഫെഡറേഷന് പുറത്തുള്ള ചില ടീമുകളെ ക്ഷണിക്കും. അങ്ങനെയാണിപ്പോൾ ഇന്ത്യക്കും അവസരം തേടിയെത്തിയത്. ഇന്ത്യക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും തങ്ങൾ താൽപര്യമറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇനി ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും ഒരു ഏഐഎഫ്എഫ് ഉന്നതൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ടൂർണമെന്റിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പായാൽ കഴിഞ്ഞ ലോകകപ്പിൽ കളിച്ച ആതിഥേയരായ ഖത്തർ, സൗദി അറേബ്യ എന്നീ ടീമുകളുമായി കൊമ്പുകോർക്കാൻ അവസരം ലഭിച്ചേക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ സാധ്യതയുള്ള ഇറാഖ്, ലെബനൻ, സിറിയ തുടങ്ങിയരും ലോകകപ്പ് യോഗ്യതാറൗണ്ടിന്റെ അവസനഘട്ടം വരെയെത്തിയവരാണ്.
The post ലോകകപ്പ് ടീമുകളുമായി കൊമ്പുകോർക്കാൻ ഇന്ത്യക്ക് അവസരം; ആവേശവാർത്ത appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/kL5tgx3
via IFTTT
No comments:
Post a Comment