ലോസ് ഏഞ്ചല്‍സില്‍ യുവാവ് കുടുംബത്തിലെ ഏഴ് പേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, January 5, 2023

ലോസ് ഏഞ്ചല്‍സില്‍ യുവാവ് കുടുംബത്തിലെ ഏഴ് പേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ യുവാവ് കുടുംബത്തിലെ ഏഴ് പേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.

അഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് ഇയാള്‍ കുടുംബത്തെ കൂട്ടക്കൊല ചെയ്തത്. 42കാരനായ മൈക്കല്‍ ഹെയ്റ്റ് എന്നയാളാണ് കടുംകൈ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
എനോക്ക് സിറ്റിയിലെ സ്മാള്‍ യൂട്ടാ സെറ്റില്‍മെന്റിലാണ് സംഭവം. എട്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളും ബന്ധുക്കളും വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്.

Poവീട്ടില്‍ മറ്റ് ഏഴുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യ, ഭാര്യാമാതാവ്, നാല് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികള്‍, രണ്ട് ആണ്‍കുട്ടികള്‍ എന്നിവരെയാണ് ഇയാള്‍ വെടിവെച്ച്‌ വീഴ്ത്തിയത്. ശേഷം സ്വയം നിറയൊഴിച്ചു. ദാമ്ബത്യ തകര്‍ച്ചയെ തുടര്‍ന്നാണ് കൊലപാതകമെന്ന് ഇനോക്ക് മേയര്‍ ജെഫ്രി ചെസ്നട്ട് പറഞ്ഞു.
ഡിസംബര്‍ 21 ന് ഇയാളുടെ ഭാര്യ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമൂഹവുമായി അധികം അടുക്കാത്ത പ്രത്യേക തരക്കാരായിരുന്നു ഈ കുടുംബമെന്നും മേയര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടക്കുകയാണെന്ന് പൊലീസും വ്യക്തമാക്കി.

ചര്‍ച്ച്‌ ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍ ഡേ സെയിന്റ്‌സിന്റെ ആസ്ഥാനമായാണ് എനോക് സംസ്ഥാനം. കുടുംബത്തിന് ശക്തമായ ഊന്നല്‍ നല്‍കുന്ന യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിഭാഗമാണ് ഇവര്‍. കുടുംബ ബന്ധത്തിന് ഊന്നല്‍ നല്‍കുമ്ബോള്‍ തന്നെ ബഹുഭാര്യത്വത്തെയും ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു.

The post ലോസ് ഏഞ്ചല്‍സില്‍ യുവാവ് കുടുംബത്തിലെ ഏഴ് പേരെ വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/qJsEcLR
via IFTTT

No comments:

Post a Comment

Post Bottom Ad

Pages