ഹ്യൂമിനെ മറികടന്നു; ഇനി ആ റെക്കോർഡ് ഓ​ഗ്ബെച്ചെയുടെ പേരിൽ മാത്രം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, January 5, 2023

ഹ്യൂമിനെ മറികടന്നു; ഇനി ആ റെക്കോർഡ് ഓ​ഗ്ബെച്ചെയുടെ പേരിൽ മാത്രം

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഏറ്റവുമധികം തവണ ഹാട്രിക്ക് നേടിയതിന്റെ റെക്കോർഡ് ഇനി നൈജീരിയൻ താരം ബാർത്തലോമിയ ഓ​ഗ്ബെച്ചെയുടെ പേരിൽ. ഇന്നലെ നടന്ന ലീ​ഗ് പോരാട്ടത്തിൽ എഫ്സി ​ഗോവയ്ക്കെതിരെ മൂന്ന് ​ഗോൾ നേടിയതോടെ ഹൈദരബാദിനായി കളിക്കുന്ന ഓ​ഗ്ബെച്ചെയുടെ പേരിൽ നാല് ഹാട്രിക്കായി.

ഹൈദരാബാദിന് വേണ്ടി ഓ​ഗ്ബെച്ചെ നേടുന്ന രണ്ടാം ഹാട്രിക്കാണിത്. ഇതിനുപുറമെ കേരളാ ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്ക് വേണ്ടിയും ഓ​ഗ്ബെച്ചെ ഓരോ ഹാട്രിക്ക് വീതം നേടിയിട്ടുണ്ട്. ഇതോടെയാണ് മൂന്ന് ഹാട്രിക്കെന്ന റെക്കോർഡ് കൈവശം വച്ചിരുന്ന കനേഡിയൻ താരം ഇയാൻ ഹ്യൂമിനെ ഓ​ഗ്ബെച്ചെ മറികടന്നത്.

ഈ ഐഎസ്എൽ സീസണിൽ ഇതുവരെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഓ​ഗ്ബെച്ചെ നടത്തിയത്. കഴിഞ്ഞ സീസണിലെ ടോപ് സ്കോററായിരുന്ന ഓ​ഗ്ബെച്ചെയ്ക്ക് ഇക്കുറി ​ഗോവയ്ക്കെതിരായ മത്സരത്തിന് മുമ്പ് വരെ മൂന്ന് ​ഗോളാണ് നേടാനായത്. എന്നാൽ ഈ ഹാട്രിക്കോടെ ഓ​ഗ്ബെച്ചെ ​ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ സജീവമായി.

The post ഹ്യൂമിനെ മറികടന്നു; ഇനി ആ റെക്കോർഡ് ഓ​ഗ്ബെച്ചെയുടെ പേരിൽ മാത്രം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/41XpfVk
via IFTTT

No comments:

Post a Comment

Post Bottom Ad

Pages