ഈ മാസം അവസാനം നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യൻ ടീമിലുണ്ടായേക്കില്ല എന്ന് സൂചന. ഇൻസൈഡ് സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലും ഇരുതാരങ്ങളും ടീമിലില്ല. ഇതിനുപിന്നാലെയാണ് ഇനി ടി20 പരമ്പരകളിൽ രോഹിത്തിനേയും കോഹ്ലിയേയും പരിഗണിക്കില്ല എന്ന് സൂചനകൾ വരുന്നത്. ഭാവിയിലേക്ക് വേണ്ടി ഒരു ടീം പടുത്തുയർത്തുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്, ഈ സാഹചര്യത്തിൽ രോഹത്തിനേയും കോഹ്ലിയേയും ന്യൂസിലൻഡിനെതിരായ പരമ്പരയിലേക്ക് പരിഗണിക്കില്ല, സിലക്ഷൻ കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്, ഒരു ബിസിസിഐ ഉന്നതൻ പറഞ്ഞതായി റിപ്പോർട്ടിലുണ്ട്.
ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം ടി20 ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി പാണ്ഡ്യയെ തീരുമാനിച്ചുകഴിഞ്ഞു. വൈകാതെ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപമുണ്ടാകുമെന്നും സൂചനകളുണ്ട്.
The post ന്യൂസിലൻഡ് പരമ്പരയിൽ സൂപ്പർതാരങ്ങൾ ടീമിലുണ്ടായേക്കില്ല; സൂചനകൾ ഇങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/qod6F70
via IFTTT
No comments:
Post a Comment