അസാധ്യമെന്ന് കരതിയത് സംഭവിച്ചു. യൂറോപ്പിലെ പ്രധാന ലീഗുകളിൽ തോൽവിയറിയാതെ കുതിച്ച ഇറ്റാലിയൻ ക്ലബ് നാപ്പോളിയും വീണു. ഇന്റർ മിലാനാണ് നാപ്പോളിയെ വീഴ്ത്തിയത്. ഇതോടെ യൂറോപ്പിലെ പ്രധാന ലീഗുകളിൽ തോൽവിയറിയാത്ത് ടീമുകളായി ആരുമില്ല. കഴിഞ്ഞ ദിവസമാണ് ഫ്രഞ്ച് ലീഗിൽ പിഎസ്ജിയും സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങിയത്.
ഇന്ററിന്റെ തട്ടകത്തിൽ നടന്ന പോരിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ആതിഥേയരുടെ ജയം. 56-ാം മിനിറ്റിൽ എഡിൻ സെക്കോയാണ് വിജയഗോൾ നേടിയത്. ലീഗിലെ 16-ാം മത്സരത്തിലാണ് ഇതോടെ നാപ്പോളി ആദ്യമായി തോൽവി വഴങ്ങിയത്. തോറ്റെങ്കിലും 13 വിജയവും രണ്ട് സമനിലയുമായി 41 പോയിന്റോടെ നാപ്പോളി തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 36 പോയിന്റോടെ എസി മിലാനാണ് രണ്ടാമത്. 34 പോയിന്റോടെ യുവന്റസും 33 പോയിന്റോടെ ഇന്ററും തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന പ്രധാന പോരാട്ടത്തിൽ ടോട്ടനം ക്രിസ്റ്റൽ പാലസിനെ വീഴ്ത്തി. എതിരില്ലാത്ത നാല് ഗോളിനായിരുന്നു അവരുടെ ജയം. ഹാരി കെയിൻ രണ്ട് ഗോൾ നേടി. മാറ്റ് ഡോറോത്തി, ഹ്യൂങ് മിൻ സോൺ എന്നിവർ ഓരോ ഗോളും നേടി.
The post നാപ്പോളിയും വീണു; ഇനി ടോപ് ലീഗുകളിൽ തോൽവിയറിയാത്തവർ ആരുമില്ല appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/NusYD1K
via IFTTT
No comments:
Post a Comment