ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം മുംബൈ സിറ്റിയുമാണ്. ഞായറാഴ്ച മുംബൈയുടെ തട്ടകത്തിലാണ് ഈ പോരാട്ടം അരങ്ങേറുന്നത്. സീസണിൽ മുമ്പ് പരസ്പരം കൊമ്പുകോർത്തപ്പോൾ വിജയം മുംബൈയ്ക്കൊപ്പമായിരുന്നു.
സീസണിൽ ഇതുവരെ തോൽവിയറിയാതെ കുതിക്കുകയാണ് മുംബൈ. ബ്ലാസ്റ്റേഴ്സാകട്ടെ നിലവിൽ എട്ട് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഞായറാഴ്ചത്തെ മത്സരം ആവേശം വാനോളമുയരുന്ന ഒന്നായിരിക്കും. എന്നാൽ ഈ മത്സരത്തിനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടിയാകും സൂപ്പർതാരം സന്ദീപ് സിങ്ങിന്റെ അഭാവം. സസ്പെൻഷനിലായ സന്ദീപിന് ഈ മത്സരത്തിൽ കളിക്കാനാകില്ല.
ഇന്നലെ ജെംഷദ്പുരിനെതിരായ മത്സരത്തിൽ സന്ദീപ് മഞ്ഞക്കാർഡ് കണ്ടു. ഇത് സീസണിൽ താരത്തിന്റെ നാലാമത്തേതായിരുന്നു. ഇതോടെയാണ് അടുത്ത മത്സരം സന്ദീപിന് നഷ്ടമാകുക. റൈറ്റ് ബാക്കായി കളിക്കുന്ന സന്ദീപ് സീസണിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. സന്ദീപ് പുറത്തിരിക്കേണ്ടിവരുന്ന സാഹചര്യത്തിൽ സീനിയർ താരം ഹർമൻജ്യോത് ഖബ്രയോ നിഷു കുമോറോ റൈറ്റ് ബാക്ക് റോൾ ഏറ്റെടുക്കുമെന്നാണ് സൂചന.
The post സൂപ്പർതാരത്തിന് സസ്പെൻഷൻ; മുംബൈയെ നേരിടുമ്പോൾ ബ്ലാസ്റ്റേഴ്സിന് കനത്ത തിരിച്ചടി appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/dmbQ2wa
via IFTTT
No comments:
Post a Comment