ഞങ്ങൾക്ക് അത് അറിയാമായിരുന്നു; ജെംഷദ്പുരീനെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി ഇവാൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, January 3, 2023

ഞങ്ങൾക്ക് അത് അറിയാമായിരുന്നു; ജെംഷദ്പുരീനെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി ഇവാൻ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്നലെ ജെംഷദ്പുർ എഫ്സിയെ തോൽപ്പിച്ച് കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.

​ഗോവയ്ക്കെതിരായ മത്സരത്തിൽ സമനില നേടിയ ആവേശത്തിലാണ് ജെംഷദ്പുർ ബ്ലാസ്റ്റേഴ്സിനെ നേരിടാനെത്തിയത്. ​ഗോവയ്ക്കെതിരെ മികച്ച പ്രകടനത്തിന് സഹായിച്ച് ബാക്ക് ത്രീ ഫോർമേഷനാണ് ഇന്നലേയും ജെംഷദ്പുർ പരിശീലകൻ ഐഡി ബൂത്ത്റോയിഡ് ഉപയോ​ഗിച്ചത്. എന്നാൽ തങ്ങൾ ഇത് മുൻകൂട്ടി കണ്ടെന്നും അതിനനുസരിച്ച് നടത്തിയ നീക്കങ്ങളാണ് വിജയത്തിന് സഹായിച്ചതെന്നും ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

​ഗോവയ്ക്കെതിരായ മത്സരത്തിലെ ഫോർമേഷനിൽ ജെംഷദ്പുർ നന്നായി കളിച്ചു, ആ അത്മവിശ്വാസത്തിൽ ഇന്നലേയും അവർ അതേ ഫോർമേഷൻ പിന്തുടരുമെന്ന് ഞങ്ങൾ കണക്കുകൂട്ടി, ഇതോടെ സംഘടിതമായി കളിച്ച് പ്രതിരോധം ശക്തമാക്കി നിലനിർത്താനാണ് ഞങ്ങൾ പദ്ധതിയിട്ടത്, എതിരാളികൾ അങ്ങനെയൊരു ഫോർമേഷനിൽ കളിക്കുമ്പോൾ വൈഡ് ഏരിയകളിൽ ധാരളം സ്പെയിസ് കണ്ടെത്താൻ സാധിക്കും, അത് മുതലാക്കുക കൂടിയായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടത്, അതോടെ പലപ്പോഴും എതിരാളികൾക്ക് മേൽ ആധിപത്യം സ്ഥാപിക്കാൻ സാധിച്ചും, ആദ്യ രണ്ട് ​ഗോളും പിറന്നത് ഈ നീക്കങ്ങളുടെ ഫലമായാണ്, ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

The post ഞങ്ങൾക്ക് അത് അറിയാമായിരുന്നു; ജെംഷദ്പുരീനെ വീഴ്ത്തിയ തന്ത്രം വെളിപ്പെടുത്തി ഇവാൻ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/KSNWlzX
via IFTTT

No comments:

Post a Comment

Post Bottom Ad

Pages