അതൊരു ഒഴിവുകഴിവായി ഞാൻ പറയില്ല; തുറന്നടിച്ച് ഇവാൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, January 8, 2023

അതൊരു ഒഴിവുകഴിവായി ഞാൻ പറയില്ല; തുറന്നടിച്ച് ഇവാൻ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാല് ​ഗോളിനാണ് മുംബൈ സിറ്റി കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിൽ മുംബൈ ഫേവറിറ്റുകളായിരുന്നെങ്കിലും ഇങ്ങനെയൊരു പരാജയം കേരളാ ബ്ലാസ്റ്റേഴ്സ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

വെറും 25 മിനിറ്റിനുള്ളിൽ തന്നെ നാല് തവണ വലകുലുക്കിയാണ് മുംബൈ വിജയമുറപ്പിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ടീമിന്റെ പ്രകടനത്തിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു.

ഏറ്റവും മികച്ച ടീമുകളുമായി കൊമ്പുകോർക്കുമ്പോൾ ആദ്യ സെക്കൻഡ് മുതൽ തന്നെ കളി കാര്യമാകും, ഇവിടെ ഞങ്ങളെ അസംതൃപ്തരാക്കുന്നതും നിരാശരാക്കുന്നതും ഈ മത്സരത്തിന്റെ ഫലം നിശ്ചയിക്കാൻ 25 മിനിറ്റേ വേണ്ടിവന്നുള്ളുവെന്നതാണ്, ഇത് ഒരിക്കലും അം​ഗീകരിക്കാനാകില്ല, തെറ്റായ നീക്കങ്ങളും വ്യക്തി​ഗത പിഴവുകളുമാണ് ആ നാല് ​ഗോളിനും വഴിവച്ചത്, വമ്പൻ ടീമുകളെ നേരിടുമ്പോൾ ഈ ചെറിയ കാര്യങ്ങൾ പോലും വലിയ വ്യത്യാസം വരുത്തും, എന്തുകൊണ്ടാണ് ലീ​ഗിന്റെ തലപ്പതുള്ളതെന്ന് മുംബൈ തെളിയിക്കുകയും ചെയ്തു, ഇവാൻ പറഞ്ഞു.

സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാി. എന്നാൽ അതൊരു ഒഴിവുകഴിവായി താൻ പറയില്ല എന്നാണ് ഇവാൻ വ്യക്തമാക്കുന്നത്. ലെസ്കോ കളിക്കാതരുന്നത് വേണമെങ്കിൽ ഒരു ഒഴിവുകഴിവായി പറയാം, പക്ഷെ ഞാനത് ചെയ്യില്ല, കാരണം ഇത് ഫുട്ബോളാണ്, ടീമിൽ വേറെ കളിക്കാരുമുണ്ട്, അതിനാൽ തന്നെ ഒരാൾ കളിച്ചില്ലെങ്കിൽ മറ്റൊരാൾ ആ റോൾ ഏറ്റെടുക്കേണ്ടതുണ്ട്, ഇവാൻ വ്യക്തമാക്കി.

The post അതൊരു ഒഴിവുകഴിവായി ഞാൻ പറയില്ല; തുറന്നടിച്ച് ഇവാൻ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/59JoUtY
via IFTTT

No comments:

Post a Comment

Post Bottom Ad

Pages