
കോഴിക്കോട്: കിണറ്റില്‍ വീണ ദമ്ബതികള്‍ക്കും അയല്‍വാസിക്കും രക്ഷകരായി ഫയര്‍ ഫോഴ്സ്. വെള്ളം കോരുന്നതിനിടയിലാണ് പൂര്‍ണ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ വീണത്.
യുവതിയെ രക്ഷിക്കാനാണ് ഭര്‍ത്താവും അയല്‍വാസിയും കിണറ്റിലേക്ക് ചാടിയത്. ഒടുവില്‍ മൂവരെയും കൊയിലാണ്ടി ഫയര്‍ ഫോഴ്സ് എത്തിയാണ് രക്ഷപെടുത്തിയത്.
കീഴരിയൂരിലെ പുതിശേരി മീത്തല്‍ മനു (22), ഭാര്യ അനഘശ്രീ (20), അയല്‍വാസി സുധീഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. 2 പേര്‍ കിണറ്റില്‍ വീണതായി നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ റെസ്ക്യൂ ഓഫിസര്‍ കിണറ്റില്‍ ഇറങ്ങിയാണ് മൂവരെയും രക്ഷപ്പെടുത്തിയത്.
The post പൂര്‍ണ ഗര്‍ഭിണിയായ യുവതി കിണറ്റില്‍ വീണു; രക്ഷിക്കാൻ ചാടി ഭർത്താവും അയവാസിയും; മൂവരും കിണറ്റിൽ കുടുങ്ങി appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/RYWJEK6
via IFTTT
No comments:
Post a Comment