വമ്പൻ ഓഫർ തള്ളി സിദാൻ; ഇനി സാധ്യതകൾ ഇങ്ങനെ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, January 7, 2023

വമ്പൻ ഓഫർ തള്ളി സിദാൻ; ഇനി സാധ്യതകൾ ഇങ്ങനെ

വിഖ്യാത താരം സിനദിൻ സിദാൻ, പരിശീലകറോളിലേക്കുള്ള വമ്പൻ ഓഫർ തള്ളിയതായി സൂചന. ലെ എക്വിപെയുടെ റിപ്പോർട്ട് പ്രകാരം അമേരിക്കൻ ഫുട്ബോൾ ടീമിന്റെ വൻ ഓഫറാണ് സിദാൻ നിരസിച്ചത്. 2021-ൽ റയൽ മഡ്രിഡ് വിട്ടശേഷം പുതിയ ദൗത്യമൊന്നും സി​ദാൻ ഏറ്റെടുത്തിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം ഫ്രാൻസ് ദേശീയ ടീമിൽ ദൗത്യമേറ്റെടുക്കാൻ സിദാൻ താൽപര്യപ്പെട്ടിരന്നു. എന്നാൽ ദിദിയെ ദെഷാമിനെ നിലനിർത്താൻ ഫ്രാൻസ് തീരുമാനിക്കുകയായിരുന്നു. ഇതിനിടെയാണ് അമേരിക്കയുടെ വൻ ഓഫർ സിദാനെ തേടിയെത്തിയത്. 2026 ലോകകപ്പ് ലക്ഷ്യമിട്ട് കൂറ്റൻ പ്രതിഫലത്തോടെ മൂന്ന് വർഷത്തെ കരാറാണ് സിദാന് വാ​ഗ്ദാനം ചെയ്തത്. 2026 ലോകകപ്പിന് അമേരിക്കയും ആതിഥേയത്വം വഹിക്കുന്നുണ്ട്. എന്നാൽ സിദാൻ ഈ ഓഫർ നിരസിക്കുകയായിരുന്നു.

ബ്രസീൽ, പോർച്ചു​ഗൽ ദേശീയ ടീമുകളുമായും ബന്ധപ്പെട്ടും സിദാന്റെ പേര് ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു. ഇതിൽ പോർച്ചു​ഗൽ, റോബർട്ടോ മാർട്ടിനെസിനെ പരിശീലകനാക്കുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന വാർത്തകൾ. അതേസമയം ബ്രസീൽ ഇതുവരെ പരിശീലകനെ പ്രഖ്യാപിച്ചിട്ടില്ല. അതിനാൽ തന്നെ സിദാന് ഇനിയും സാധ്യതകളുണ്ട്. എന്നാൽ ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രശ്നം ഒരു തടസമാണെന്നാണ് സൂചന.

The post വമ്പൻ ഓഫർ തള്ളി സിദാൻ; ഇനി സാധ്യതകൾ ഇങ്ങനെ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/QbB6IDU
via IFTTT

No comments:

Post a Comment

Post Bottom Ad

Pages