ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, January 7, 2023

ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും

മുംബൈ: ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും. മുംബൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

സീസണില്‍ തോല്‍വി അറിയാത്ത ഏക ടീമാണ് മുംബൈ സിറ്റി. തുട‍ര്‍ച്ചയായ എട്ടാം ജയം ലക്ഷ്യമിട്ട് മുംബൈ ഇറങ്ങുമ്ബോള്‍ കൊച്ചിയിലേറ്റ തോല്‍വിക്ക് പകരം വീട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ലക്ഷ്യം.

കൊച്ചിയില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു മുംബൈയുടെ ജയം. തുടക്കത്തിലെ പിഴവുകള്‍ പരിഹരിച്ച ബ്ലാസ്റ്റേഴ്സ് അവസാന എട്ട് കളിയില്‍ ഏഴിലും ജയിച്ചാണ് മുംബൈയില്‍ എത്തിയിരിക്കുന്നത്. ഇവാന്‍ കല്യൂഷ്നി സസ്പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന് കരുത്താവും. ദിമിത്രോസ് ഡയമന്‍റക്കോസ്, അഡ്രിയന്‍ ലൂണ, അപ്പോസ്തലോസ് ജിയാനു എന്നിവര്‍ക്കൊപ്പം സഹല്‍ അബ്ദുല്‍ സമദും മികച്ച ഫോമിലാണ്.

22 ഗോള്‍ എതിരാളികളുടെ വലയിലെത്തിച്ചെങ്കിലും 15 ഗോള്‍ വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിന്‍റെ ആശങ്ക. ഗ്രെഗ് സ്റ്റുവര്‍ട്ട് കളി നിയന്ത്രിക്കുന്ന മുംബൈയ്ക്കായി ഗോള്‍ നേടുന്നത് ഇന്ത്യന്‍ താരങ്ങളായ ബിപിന്‍ സിംഗും ലാലിയന്‍ സുവാല ചാംഗ്തേയുമാണ്. 36 ഗോള്‍ നേടിയ മുംബൈ വഴങ്ങിയത് 13 ഗോള്‍ മാത്രം. പന്ത്രണ്ട് കളിയില്‍ 30 പോയിന്‍റു മുംബൈ രണ്ടും 25 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് മൂന്നും സ്ഥാനങ്ങളിലാണ്.

ഐഎസ്‌എല്ലില്‍ ഇരുടീമും ഇതുവരെ പതിനേഴ് തവണ ഏറ്റുമുട്ടിയ. മുംബൈ ഏഴിലും ബ്ലാസ്റ്റേഴ്സ് നാലിലും ജയിച്ചു. ആറ് കളി സമനിലയില്‍. കഴിഞ്ഞ സീസണില്‍ നേര്‍ക്കുനേര്‍വന്ന രണ്ടുകളിയിലും ജയം ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. 12 കളികളില്‍ 23 പോയന്‍റുമായി എ ടി കെ മോഹന്‍ ബഗാന്‍ തൊട്ടു പിന്നിലുണ്ട് എന്നതിനാല്‍ ആദ്യ മൂന്നില്‍ സ്ഥാനം നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയം അനിവാര്യമാണ്.

The post ഐഎസ്‌എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടും appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/tcDjrHq
via IFTTT

No comments:

Post a Comment

Post Bottom Ad

Pages