ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടുകയാണ്. രാത്രി ഏഴരയ്ക്ക് മുംബൈയുടെ തട്ടകത്തിലാണ് മത്സരം. മുമ്പ് ലീഗിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ജയം മുംബൈയ്ക്കൊപ്പമായിരുന്നു.
അന്ന് മുംബൈയ്ക്കെതിരെ തോൽവി ഏറ്റശേഷം ബ്ലാസ്റ്റേഴ്സ് ആർക്കുമുന്നിലും അടിപതറിയിട്ടില്ല. തോൽവിയറിയാത്ത എട്ട് മത്സരങ്ങൾ പൂർത്തിയാക്കിയാണ് ബ്ലാസ്റ്റേഴ്സ് മുംബൈയിലേക്ക് വണ്ടികയറിയിരിക്കുന്നത്. മുംബൈ പരിശീലകൻ ഡെസ് ബക്കിങ്ങാമിനും ഇക്കാര്യത്തിൽ നല്ല ബോധ്യമുണ്ട്. ഇന്നലെ പത്രസമ്മേളനത്തിൽ ബക്കിങ്ങാം ഇക്കാര്യം തുറന്നുപറഞ്ഞു.
കഴിഞ്ഞ തവണ ഞങ്ങൾ അവരെ നേരിട്ട സാഹചര്യം പരിഗണിക്കുമ്പോൾ ബ്ലാസ്റ്റേഴ്സ് വളരെയേറെ മെച്ചപ്പെട്ടതായാണ് എനിക്ക് തോന്നുന്നത്, ഇവാൻ വുകോമനോവിച്ചിൽ നല്ലൊരു പരിശീലകനെ അവർക്ക് കിട്ടിയിട്ടുണ്ട്, കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ഒന്നാന്തരം ഫുട്ബോളാണ് അവർ കാഴ്ചവയ്ക്കുന്നത്, അതേസമയം തന്നെ കഴിഞ്ഞ തവണ ഏറ്റമുട്ടിയപ്പോഴത്തേതിൽ നിന്ന് ഞങ്ങളും മെച്ചപ്പെട്ടിട്ടുണ്ട്, ബക്കിങ്ങാം പറഞ്ഞു.
The post അന്ന് ഞങ്ങൾ നേരിട്ട ബ്ലാസ്റ്റേഴ്സല്ല ഇന്നത്തേത്; ഡെസ് ബക്കിങ്ങാം പറയുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/hOaYgMz
via IFTTT
No comments:
Post a Comment