റൊണാൾഡോയെ രജിസ്റ്റർ ചെയ്ത് അൽ നാസർ; അബുബക്കറിന് പണികിട്ടിയെന്ന് റിപ്പോർട്ടുകൾ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, January 7, 2023

റൊണാൾഡോയെ രജിസ്റ്റർ ചെയ്ത് അൽ നാസർ; അബുബക്കറിന് പണികിട്ടിയെന്ന് റിപ്പോർട്ടുകൾ

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ തട്ടകമായ സൗദി ക്ലബ് അൽ നാസറിന് വേണ്ടി ജനുവരി 22-ന് അരങ്ങേറിയേക്കും എന്ന് സൂചന. റൊണാൾഡോയെ അൽ നാസർ രജിസ്റ്റർ ചെയ്തതായി ഏഎഫ്പിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം റൊണാൾഡോ ടീമിലെത്തിയതോടെ കാമറൂൺ സൂപ്പർതാരം വിൻസെന്റ് അബുബക്കറിന് പണി കിട്ടിയതായാണ് സൂചന. അബൂബക്കറിന്റെ കരാർ ക്ലബ് റദ്ദാക്കിയതായും റിപ്പോർട്ടിലുണ്ട്. സൗദി ലീ​ഗിൽ പരമാവധി എട്ട് വിദേശികളെയെ ക്ലബുകൾക്ക് രജിസ്റ്റർ ചെയ്യാനാകു. ഈ സാഹചര്യത്തിൽ റൊണാൾഡോയെ ഉൾക്കൊള്ളിക്കാനായി അബൂബക്കറിനെ ക്ലബ് ഒഴിവാക്കുകയാണെന്നാണ് റിപ്പോർട്ട്.

അതേസമയം തന്നെ റൊണാൾഡോയുടെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് അബൂബക്കറിനെ നോട്ടമിടുന്നതായി വാർത്തകൾ വന്നിരുന്നു. ഇതിനിടെയാണിപ്പോൾ താരത്തിന്റെ കരാർ റദ്ദാക്കിയതായി, അൽ നാസറുമായി ബന്ധപ്പെട്ട ഒരാൾ അറിയിച്ചതായി ഏഎഫ്പിയോട് അറിയിച്ചത്. എന്നാൽ അബൂബക്കർ യുണൈറ്റഡിലേക്ക് പോകുമോയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

The post റൊണാൾഡോയെ രജിസ്റ്റർ ചെയ്ത് അൽ നാസർ; അബുബക്കറിന് പണികിട്ടിയെന്ന് റിപ്പോർട്ടുകൾ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/mBT81AF
via IFTTT

No comments:

Post a Comment

Post Bottom Ad

Pages