മുന്നിലുള്ളത് ആ വഴികൾ; മുംബൈയ്ക്കെതിരായ ഇവാന്റെ പദ്ധതിയിത് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, January 6, 2023

മുന്നിലുള്ളത് ആ വഴികൾ; മുംബൈയ്ക്കെതിരായ ഇവാന്റെ പദ്ധതിയിത്

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിൽ ഇതുവരെ തോൽവിയറിയാത്ത ടീമാണ് മുംബൈ സിറ്റി. മുംബൈയെ വീഴ്ത്താൻ കെൽപ്പുള്ള ഒരു ‌ടീമായാണ് ഐഎസ്എൽ ആരാധകർ കേരളാ ബ്ലാസ്റ്റേഴ്സിനെ പരി​ഗണിക്കുന്നത്. ഈ സാഹചര്യത്തിൽ ഞായറാഴ്ചത്തെ മത്സരം വളെയെറേയെ നിർണായകമാണ്.

കിടിലനൊരു ഫസ്റ്റ് ഇലവനും അതിനൊപ്പം നിൽക്കാൻ കെൽപ്പുള്ള പകരക്കാരുടെ നിരയുമാണ് മുംബൈയുടെ കരുത്ത്. ഒപ്പം ആകർഷകമായ കളിശൈലിയും. സീസണിൽ മുമ്പ് ഏറ്റുമുട്ടിയപ്പോൾ മുംബൈ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു. എന്നാൽ ഇക്കുറി കാര്യങ്ങളങ്ങനെയാകില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലരകൻ ഇവാൻ വുകോമനോവിച്ച് പറയുന്നത്. മുംബൈയെ നേരിടാൻ ഇവാൻ ഒരു പദ്ധതി തയ്യാറാക്കിക്കഴിഞ്ഞു.

ഇത്തരം ടീമുകളെ നേരിടുമ്പോൾ ഏറ്റവും പ്രധാനം പ്രതിരോധമാണ്, എതിരാളികൾക്ക് മുന്നേറാൻ ഇടം നൽകാതെ, ഡ്യുവലുകളിൽ അപകടം സൃഷ്ടിക്കാൻ അനുവദിക്കാതെ മികച്ച രീതിയിൽ പൂട്ടണം, പന്ത് കൈവശമുള്ളപ്പോഴാണെങ്കിൽ പരമാവധി അത് നിലനർത്തണം, ഒപ്പം എതിരാകളിൽ നിന്ന് ലഭിക്കുന്ന സ്പെയിസ് പരമാവധി ഉപയോ​ഗിക്കണം, ഇതിനെല്ലാം പുറമെ അതിവേ​ഗത്തിൽ തീരുമാനങ്ങളെടുക്കാൻ ഓരോരുത്തർക്കും സാധിക്കണം, ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

The post മുന്നിലുള്ളത് ആ വഴികൾ; മുംബൈയ്ക്കെതിരായ ഇവാന്റെ പദ്ധതിയിത് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/dxIYgw9
via IFTTT

No comments:

Post a Comment

Post Bottom Ad

Pages